Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Justice Yashwant Verma

ജസ്റ്റീസ് യശ്വന്ത് വർമയ്ക്കെതിരായ അന്വേഷണ റിപ്പോർട്ട് ലോക്സഭാ സ്പീക്കർക്ക് സമർപ്പിച്ചു

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഔ​​​​ദ്യോ​​​​ഗി​​​​ക വ​​​​സ​​​​തി​​​​യി​​​​ൽ​​​​നി​​​​ന്ന് അ​​​​ന​​​​ധി​​​​കൃ​​​​ത പ​​​​ണം ക​​​​ണ്ടെ​​​​ത്തി​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ജ​​​​സ്റ്റീ​​​​സ് യ​​​​ശ്വ​​​​ന്ത് വ​​​​ർ​​​​മ​​​​യ്ക്കെ​​​​തി​​​​രാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​റി​​​​പ്പോ​​​​ർ​​​​ട്ട് ലോ​​​​ക്സ​​​​ഭാ സ്പീ​​​​ക്ക​​​​ർ​​​​ക്ക് സ​​​​മ​​​​ർ​​​​പ്പി​​​​ച്ചു.

വി​​​​ഷ​​​​യ​​​​ത്തി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി സ്പീ​​​​ക്ക​​​​ർ ഓം ​​​​ബി​​​​ർ​​​​ള നി​​​​യോ​​​​ഗി​​​​ച്ച മൂ​​​​ന്നം​​​​ഗ ജ​​​​ഡ്ജ​​​​സ് എ​​​​ൻ​​​​ക്വ​​​​യ​​​​റി സ​​​​മി​​​​തി​​​​യാ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ച്ച​​​​ത്. റി​​​​പ്പോ​​​​ർ​​​​ട്ട് യ​​​​ഥാ​​​​സ​​​​മ​​​​യം പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​മെ​​​​ന്ന് ലോ​​​​ക്സ​​​​ഭാ സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് അ​​​​റി​​​​യി​​​​ച്ചു. ജൂ​​​​ലൈ​​​​യി​​​​ൽ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന വ​​​​ർ​​​​ഷ​​​​കാ​​​​ല സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ന്‍റെ ഇ​​​​രു​​​​സ​​​​ഭ​​​​ക​​​​ളി​​​​ലും റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് പ്ര​​​​തീ​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​ത്.

അ​​​​ന്വേ​​​​ഷ​​​​ണ​​​​സ​​​​മി​​​​തി​​​​യു​​​​ടെ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ന്‍റെ ഉ​​​​ള്ള​​​​ട​​​​ക്കം പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ട​​​​തി​​​​നു​​​​ശേ​​​​ഷം മാ​​​​ത്ര​​​​മേ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തൂ. യ​​​​ശ്വ​​​​ന്ത് വ​​​​ർ​​​​മ കു​​​​റ്റ​​​​ക്കാ​​​​ര​​​​നാ​​​​ണെ​​​​ന്നു ക​​​​ണ്ടെ​​​​ത്തി​​​​യാ​​​​ൽ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ന് അ​​​​ദ്ദേ​​​​ഹ​​​​ത്തെ ഇം​​​​പീ​​​​ച്ച് ചെ​​​​യ്യു​​​​ന്ന​​​​ത​​​​ട​​​​ക്ക​​​​മു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​യി​​​​ലേ​​​​ക്കു ക​​​​ട​​​​ക്കാം. എ​​​​ന്നാ​​​​ൽ ഇം​​​​പീ​​​​ച്ച് ചെ​​​​യ്യു​​​​ന്ന​​​​ത് ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ൻ യ​​​​ശ്വ​​​​ന്ത് വ​​​​ർ​​​​മ ഏ​​​​പ്രി​​​​ൽ പ​​​​ത്തി​​​​ന് രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി ദ്രൗ​​​​പ​​​​ദി മു​​​​ർ​​​​മു​​​​വി​​​​ന് രാ​​​​ജി​​​​ക്ക​​​​ത്ത് ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു.

എ​​​​ന്നാ​​​​ൽ, രാ​​​​ജി ഇ​​​​തു​​​​വ​​​​രെ അം​​​​ഗീ​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നാ​​​​ണു ദേ​​​​ശീ​​​​യ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യു​​​​ന്ന​​​​ത്.

Latest News

Corehub Up